Translate

Wednesday, September 9, 2015

Chicken pox and its Remedies

ഇന്ന് നമ്മുക്ക് ചിക്കൻ പോക്സിനെ കുറിച്ചും പ്രധിരോധത്തെ കുറിച്ചു പഠിക്കാം
വെരിസെല്ലസോസ്റ്റർ എന്ന വൈറസാണ്‌ ഈ രോഗംപരത്തുന്നത്. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ്‌ കൂടുതലും കാണപ്പെടുക. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുൻപ് തന്നെ പനി, തലവേദന, തലകറക്കം, വയർവേദന എന്നിവ അനുഭവപ്പെടുന്നു. ചിക്കൻപോക്സ് രോഗബാധിതനായ ഒരാളിൽ നിന്ന് വൈറസ് പടർന്നു കഴിഞ്ഞാലും കുമിളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനായി ഏകദേശം 10-12 ദിവസങ്ങൾ വരെയെടുക്കുന്നു.250 മുതൽ 500 വരെയോളം ചുവന്നു തുടുത്ത ചെറുകുരുക്കൾ സാധാരണഗതിയിൽ രോഗിയുടെ ത്വക്കിൽ പ്രത്യക്ഷപ്പെടുന്നു. മുഖം,നെഞ്ച്,തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക. ഒന്നോ രണ്ടോ ദിവസത്തോടെ കുരുക്കൾ വലുതാവുകയും കുരുക്കളിലെ ജലത്തിന്റെ തെളിമ നഷ്ടപ്പെട്ട് കൊഴുക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു .ഈ രോഗം ബാധിച്ചയാൾ മൂക്ക് ചീറ്റൂന്നത് മൂലമോ തുമ്മുന്നത് മൂലമോ രോഗം ബാധിച്ച ശരീരഭാഗങ്ങളിൽ സ്പർശിക്കുമ്പോഴോ വളരെ വേഗം വായുവിലൂടെ രോഗം പകരുന്നു. ശരീരത്തിൽ കുരുക്കൾ പൊങ്ങിത്തുടങ്ങുന്നതിനു മുൻപുള്ള ആദ്യ ഒന്നു രണ്ട് ദിവസം മുതൽ തുടർന്നുള്ള 6-8 ദിവസം വരെ മാത്രമേ രോഗി രോഗം പരത്തുന്നതെങ്കിലും ചില തെറ്റിദ്ധാരണകളാൽ ഈ രോഗം ബാധിച്ച രോഗികളെ സമൂഹം മാറ്റിനിർത്തുകയാണ് പതിവ്. സാധാരണ തീ പൊള്ളൽ ഏറ്റതുപോലെയുള്ള കുമിളകൾ ശരീരത്തിൽ പൊങ്ങുന്നതാണ് ഈ രോഗത്തിന്റെ പ്രഥമലക്ഷണം. ചർമ്മത്തിൽ ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെട്ട് വെള്ളം നിറഞ്ഞ വലിയ കുമിളകളായി അവസാനം അവ കരിഞ്ഞുണങ്ങി പൊറ്റയായി മാറി ഇല്ലാതായി മാറുന്നതു വരെ ചിക്കൻപോക്സ് രോഗാവസ്ഥ നീളുന്നു. സാധാരണ ഗതിയിൽ ഇതിന് 6 മുതൽ 10 ദിവസം വരെയെടുക്കുന്നു. മുറിവുണങ്ങിയ പൊറ്റ അണുക്കളെ പരത്തുന്നില്ല. സാധാരണ ഗതിയിൽ ഈ രോഗം വളരെ അപകടമുള്ള ഗണത്തിൽപ്പെടുന്നില്ലയെങ്കിലും വളരെ വേഗം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനാൽ സമൂഹം ഈ രോഗബാധിതതരായ ആളുകളെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്.
ദിനേനയുളള കുളി വളരെ നല്ലതാണ് ; ചിക്കൻപോക്സിന് പരക്കെ അംഗീകരിച്ചിട്ടുള്ള ചികിത്സയാണ് ആര്യവേപ്പിന്റെ ഇല കൊണ്ടുള്ള കുളി.(Neem Bath). ചർമ്മ രോഗങ്ങൾക്ക് പൊതുവെ അംഗീകരിച്ചിട്ടുള്ള ചികിത്സയാണിത്. ആര്യവേപ്പിന്റെ ഇല പേസ്റ്റ് പരുവത്തിൽ അരച്ചെടുത്ത് ചിക്കൻ പോക്സിന്റെ കുമിളകളിൽ പൊത്തുന്നത് ഫലപ്രദമാണ്.
പ്രധിരോധം
മുന്ന് ആണി ശർക്കരയും മുന്ന് ചെറിയ നാരങ്ങയുടെ നീരും മുന്നു ദിവസം വെറും വയറ്റിൽ കഴിച്ചാൽ ചിക്കൻ പോക്സിനെ അകറ്റി നിർത്താം
ഇനി ചിക്കൻപോക്സ് രോഗിയുടെ ജിവിതക്രമങ്ങൾ
1. രോഗി യതൊരു കാരണവശാലും എണ്ണയും രുചിയുമുളള ഭക്ഷണങ്ങൾ കഴിക്കരുത്; രോഗിയുടെ അന്താരിക അഗ്നി വളരെ കുറവായതിനാൽ ദഹനം നടക്കില്ല; അത് രോഗത്തെ മുർഛിക്കാൻ കാരണമാക്കും; കുരുക്കൾ താഴ്ന്ന് രണ്ടു ആഴ്ച വരെ ഉപ്പില്ലത്ത കഞ്ഞിയും ചുട്ട പപ്പടവും മാത്രമേ കഴിക്കാവു;പതിയെ പതിയെ ഭക്ഷണത്തിന് ടെ കട്ടി കൂട്ടുകയും കറിങ്ങൾ കുടുകയും ആവാം
2.പരമാവധി തണുത്ത സാധനങ്ങൾ കഴിക്കുക; പരമാവധി വെളളം കുടിക്കുക; എപ്പോഴും പരമാവധി പൊങ്ങുന്നതാണ് നല്ലത്; പൊങ്ങുന്നത് കുറക്കാൻ മരുന്നുകൾ കഴിച്ചാൽ പിന്നീട് വിണ്ടും ചിക്കൻപോക്സ് വരാൻ സാധ്യതയുണ്ട്; അത് കൊണ്ട് തന്നെ ഞാൻ മരുന്നുകൾ ഒന്നും തന്നെ നൽകാറില്ല; അതായത് ചിക്കൻപോക്സ് മൊത്തമായി പൊന്തിയില്ല എങ്കിൽ വിണ്ടും വരും; സാധാരണ അധികം പൊന്താതെയിരിക്കാൻ മരുന്നു കഴിക്കുന്നവരിൽ രണ്ടാമതും ചിക്കൻപോക്സ് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു
3.ദിവസത്തിൽ രണ്ടിൽ അധികം നേരം കളിക്കുക; ശരിരത്തിനു പരമാവധി തണുപ്പ് നൽക്കുന്നതാണ് നല്ലത്
4.വാഴ ഇല വെട്ടിയിട്ട് അതിൽ കിടക്കാൻ ആണ് ഉപദേശിക്കുക; അപ്പോ കുരുക്കൾ പൊട്ടില്ല
Dr Aboobacker Anzil
ആയൂഷ്പത്ര ആയൂർവേദിക്സ്
https://www.facebook.com/AyushpatraAyurvedics?_rdr

No comments:

Post a Comment